മൊബൈൽ ഫോൺ നൽകി

കെസിഇയു തിരുവനന്തപുരം വെസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണ 
ഉദ്‌ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിക്കുന്നു


തിരുവനന്തപുരം കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയിസ്‌ യൂണിയൻ തിരുവനന്തപുരം വെസ്‌റ്റ്‌മേഖലാ കമ്മിറ്റി  ഓൺലൈൻ പഠനത്തിന്‌ വിദ്യാർഥികൾക്ക്‌ മൊബൈൽ ഫോൺ നൽകി. സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ കൈമാറി. നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ബി ബിജുവിനെ ചടങ്ങിൽ ആദരിച്ചു.  വി അനിൽകുമാർ, എസ്‌ രാജ്‌കുമാർ, പി അനിൽകുമാർ, ജയചന്ദ്രൻ, എസ്‌ ബിന്ദു, വിനോദ്‌കുമാർ, ശിവകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News