ബലിതർപ്പണം 28ന്
പുലർച്ചെ 2 മുതൽ



തിരുവനന്തപുരം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീ‍ഴിലുള്ള ക്ഷേത്രങ്ങളിൽ 28നു പുലർച്ചെ രണ്ടുമുതൽ കർക്കടക വാവുബലി തർപ്പണത്തിന്‌ സൗകര്യമൊരുക്കും.    തിരുവല്ലം, വർക്കല, ശംഖുംമുഖം, അരുവിക്കര, ആലുവ ശിവക്ഷേത്ര മണപ്പുറം, തിരുമുല്ലവാരം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിലും പിതൃതർപ്പണസൗകര്യമൊരുക്കും. തിരുവല്ലം ക്ഷേത്രത്തിൽ സ്ഥിരമായുള്ള ബലിത്തറകൾക്ക് പുറമെ ഒമ്പത്‌ താൽക്കാലിക ബലിപ്പുരയും സ്ഥാപിക്കും. വർക്കല പാപനാശം, തിരുമുല്ലാവാരം ക്ഷേത്രം, ആലുവ മണപ്പുറം എന്നിവിടങ്ങളിലും താൽക്കാലിക ബലിഷെഡുകൾ നിർമിക്കും. ക്ഷേത്രക്കുളങ്ങളും പു‍ഴക്കടവുകളുമുള്ള ദേവസ്വം ബോർഡിന്റെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലും സൗകര്യമുണ്ടാകും. പുരോഹിതൻമാരെ ബോർഡ് നിയമിക്കും.    ഏകോപനത്തിന്‌ ദേവസ്വം ഡെപ്യൂട്ടി കമീഷണർമാരെ സ്പെ ഷ്യൽ ഓഫീസർമാരായി നിയോഗിക്കും. സ്പെഷ്യൽ ഡ്യൂട്ടിക്കായി കൂടുതൽ ദേവസ്വം ജീവനക്കാരെയും ഗാർഡുമാരെയും താൽക്കാലിക ജീവനക്കാരെയും നിയോഗിക്കും. ദേവസ്വം ബോർഡ് ഉന്നതതല യോഗത്തിൽ പ്രസിഡന്റ്‌ കെ അനന്തഗോപൻ അധ്യക്ഷനായി. പി എം തങ്കപ്പൻ, ബി എസ് പ്രകാശ്, എസ് ഗായത്രീദേവി, അജിത്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News