സ്വച്ഛ് വിദ്യാലയ പുരസ്‌കാരം 
മഠത്തുവാതുക്കൽ എൽപിഎസിന്‌

കലക്‌ടർ നവ്‌ജ്യോത് ഖോസയിൽനിന്നും പ്രധാനാധ്യാപിക 
ആർ എസ് ബിനികുമാരി സ്വച്ഛ് വിദ്യാലയ പുരസ്‌കാരം ഏറ്റുവാങ്ങുന്നു


വെഞ്ഞാറമൂട് മഠത്തുവാതുക്കൽ ഗവ. എൽ പി സ്‌കൂൾ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം നേടി. കലക്‌ടർ നവ്‌ജ്യോത് ഖോസയിൽനിന്നും  പ്രധാനാധ്യാപിക ആർ എസ് ബിനികുമാരി പുരസ്‌കാരം ഏറ്റുവാങ്ങി. പ്രവർത്തന മികവ്, ശുചിത്വം, ശുചിമുറിയുടെ ശുചിത്വം  തുടങ്ങിയവയായിരുന്നു മാനദണ്ഡം.    ഗ്രാമീണ മേഖലയിലെ സ്‌കൂളുകളിൽ 89 ശതമാനം മാർക്കോടെ ഫോർ സ്റ്റാർ പദവി നേടി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ്‌ അധ്യക്ഷനായി. Read on deshabhimani.com

Related News