കാറിടിച്ച് ബെെക്ക് യാത്രികൻ മരിച്ചു



  വർക്കല  ഇരുചക്രവാഹനത്തെ മറികടന്നെത്തിയ കാർ ബെെക്കിലിടിച്ച് യുവാവ് മരിച്ചു. പാളയംകുന്ന് ചാവർകോട് റോസ് വില്ലയിൽ പരേതനായ മണിലാലിന്റെയും റോജയുടെയും മകൻ അക്ഷയ് (26)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാളയംകുന്ന് സ്വദേശി ഗൗതമിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.  വർക്കല കണ്ണംബ ജങ്ഷനിൽ ഞായർ വൈകിട്ട് 6.45നായിരുന്നു അപകടം. വർക്കലയിൽനിന്ന്‌ ചാവർകോട് ഭാഗത്തേക്കുപോയ അക്ഷയ്‌യും ഗൗതവും സഞ്ചരിച്ച ബൈക്കിനെ എതിർദിശയിൽനിന്ന് അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് വീഴ്ത്തിയശേഷം ഓടിച്ചുപോകുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ അക്ഷയ് സംഭവസ്ഥലത്തുതന്നെ മരിച്ചു.  സഹോദരി ഹിമ.   Read on deshabhimani.com

Related News