19 April Friday

കാറിടിച്ച് ബെെക്ക് യാത്രികൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021
 
വർക്കല 
ഇരുചക്രവാഹനത്തെ മറികടന്നെത്തിയ കാർ ബെെക്കിലിടിച്ച് യുവാവ് മരിച്ചു. പാളയംകുന്ന് ചാവർകോട് റോസ് വില്ലയിൽ പരേതനായ മണിലാലിന്റെയും റോജയുടെയും മകൻ അക്ഷയ് (26)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാളയംകുന്ന് സ്വദേശി ഗൗതമിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വർക്കല കണ്ണംബ ജങ്ഷനിൽ ഞായർ വൈകിട്ട് 6.45നായിരുന്നു അപകടം. വർക്കലയിൽനിന്ന്‌ ചാവർകോട് ഭാഗത്തേക്കുപോയ അക്ഷയ്‌യും ഗൗതവും സഞ്ചരിച്ച ബൈക്കിനെ എതിർദിശയിൽനിന്ന് അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് വീഴ്ത്തിയശേഷം ഓടിച്ചുപോകുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ അക്ഷയ് സംഭവസ്ഥലത്തുതന്നെ മരിച്ചു.  സഹോദരി ഹിമ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top