കനത്ത മഴയിൽ വീട് തകർന്നു



കഴക്കൂട്ടം  ഞായറാഴ്ച ജില്ലയിലുണ്ടായ കനത്ത മഴയിൽ കുളത്തൂർ കുഞ്ചാലുംമൂട് സതീശന്റെ വീട്‌ തകർന്നു. ഞായർ രാവിലെ 10.30നായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ സതീശൻ  വീട്ടിലുണ്ടായിരുന്നു.  തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിസ്സാര പരിക്കുകൾ ഉണ്ട്. വീടിന്റെ പിറകിലത്തെ ചുവരാണ് ഇടിഞ്ഞത്.  വീട് പൂർണമായും തകർന്ന അവസ്ഥയിലാണ്.   Read on deshabhimani.com

Related News