പികെഎസ് പ്രതിഷേധിച്ചു

ആറ്റിങ്ങലിൽ പികെഎസ്‌ സംഘടിപ്പിച്ച പ്രതിഷേധ റാലി ജില്ലാ പ്രസിഡന്റ് എസ് സുനിൽ കുമാർ ഉദ്ഘാടനംചെയ്യുന്നു


ആറ്റിങ്ങൽ പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വാരിജാക്ഷന്റെയും ഒ എസ് അംബിക എംഎൽഎയുടെയും വീട്ടിലേക്ക്‌ കോൺഗ്രസ്‌ ക്രിമിനലുകൾ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച്‌ ആറ്റിങ്ങലിൽ പികെഎസ് ഏരിയ കമ്മിറ്റി റാലി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു.  സംസ്ഥാന കമ്മിറ്റി അംഗം എസ് സുലഭ, ഏരിയ സെക്രട്ടറി പി സന്തോഷ്‌, പ്രസിഡന്റ്‌ എസ് സാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ അശോകൻ, സുജിൻ, സതീശൻ, ശ്രീകല, ബിജു, ഷൈജു, ശ്യാം, അരുൺ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News