സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതികളുടെ ബന്ധു പിടിയിൽ



കോവളം  കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ സാക്ഷിക്ക് വധഭീഷണി. ലാത്വിയൻ യുവതിയെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ശാന്തിപുരം സ്വദേശി പ്രദീപിന്‌ നേർക്കാണ് വധഭീഷണിയുണ്ടായത്. പ്രദീപിന്റെ പരാതിയിൽ വണ്ടിത്തടം തിനവിള സ്വദേശി ജയപാലനെ അറസ്റ്റ് ചെയ്തു. ഇയാൾ പ്രതികളുടെ ബന്ധുവാണ്‌.   സാക്ഷി പറഞ്ഞതിന്റെ പേരിൽ ശിക്ഷ ലഭിച്ചാൽ വധിക്കുമെന്നുമായിരുന്നു ഭീഷണി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി കള്ളമൊഴി കൊടുക്കണമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിയുടെ അടിസ്ഥാനത്തിൽ കേസിലെ സാക്ഷികളുടെ താമസസ്ഥലങ്ങളിൽ പ്രത്യേകം പൊലീസ് പട്രോളിങ് ഏർപ്പെടുത്തി. ജൂൺ ഒന്നിനാണ്‌  വിചാരണയാരംഭിക്കുന്നത്‌. Read on deshabhimani.com

Related News