പ്രാദേശിക വിഷയങ്ങൾ
ഏറ്റെടുക്കും: ജോസ് കെ മാണി

കേരള കോൺ​ഗ്രസ് (എം) ജില്ലാ കമ്മിറ്റി ഓഫീസിൽ നിർമ്മിച്ച കെ എം മാണി ഹാൾ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം ദേശീയതലത്തിൽതന്നെ പ്രാദേശിക പാർടികൾക്ക് പ്രസക്തിയുള്ള കാലഘട്ടത്തിൽ  കേരള കോൺ​ഗ്രസ് (എം) ഉള്ള പ്രസക്തി വർധിച്ച് വരുകയാണെന്ന്  ചെയർമാൻ ജോസ് കെ മാണി എംപി. പ്രാദേശിക തലത്തിലുള്ള വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും.  ബഫർസോൺ വിഷയത്തിൽ കേരള കോൺഗ്രസ്‌ (എം) കൈകൊണ്ട നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺ​ഗ്രസ് (എം)  ജില്ലാ കമ്മിറ്റി ഓഫീസിൽ പുതിയതായി നിർമ്മിച്ച കെ എം മാണി ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ്‌ കെ മാണി. ജില്ലാ പ്രസിഡന്റ് സഹായദാസ് അധ്യക്ഷനായി.  മന്ത്രി റോഷി അ​ഗസ്റ്റ്യൻ മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകുമാർ , സംസ്ഥാന സെക്രട്ടറിയറ്റംഗം വർക്കല സജീവ്, ജില്ലാ ജനറൽ സെക്രട്ടറി സി ആർ  സുനു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News