അസംഘടിത തൊഴിലാളിക്ഷേമം: 
ആനുകൂല്യങ്ങൾ വർധിപ്പിക്കണം

ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ ഹെഡ്‌ലോഡ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി 
എൻ സുന്ദരംപിള്ള ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിർധനരായ അസംഘടിത തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഹെഡ്‌ലോഡ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൻ സുന്ദരംപിള്ള കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി കേശവൻകുട്ടി, ദീപു, രാധാകൃഷ്ണൻ, വീരേന്ദ്രപ്രസാദ്‌, വിളപ്പിൽ ശ്രീകുമാർ, ഷിബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡന്റ്‌–- എസ്‌ പുഷ്പലത, ജനറൽ സെക്രട്ടറി–- വി കേശവൻകുട്ടി, ട്രഷറർ–-സുകുമാരി, വൈസ് പ്രസിഡന്റുമാർ–- അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജി രാധാകൃഷ്ണൻ, വീരേന്ദ്രപ്രസാദ്‌, കെ കെ ഷിബു, മണ്ണൂർക്കോണം രാജേന്ദ്രൻ, സെക്രട്ടറിമാർ –-വിളപ്പിൽ ശ്രീകുമാർ, നവനീത് കുമാർ, സഞ്ജയൻ,അജിത് ലാൽ, വഞ്ചിയൂർ ബാബു. Read on deshabhimani.com

Related News