പാറശാലയിൽ കോൺഗ്രസിനെതിരെ പ്രതിഷേധം

സിപിഐ എം പഞ്ചായത്തംഗത്തെ കോൺഗ്രസുകാർ മർദിച്ചതിൽ പ്രതിഷേധിച്ച് നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി എസ് അജയകുമാർ സംസാരിക്കുന്നു


പാറശാല പാറശാല പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ  സിപിഐ എം പഞ്ചായത്തംഗത്തെ മർദിക്കുകയും പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാനും  ശ്രമിച്ചതിൽ  പ്രതിഷേധിച്ച്   പ്രകടനവും യോഗവും സംഘടിപ്പിച്ചു. മുറിയത്തോട്ടം വാർഡംഗം എം സുനിലിനെയാണ് വെള്ളിയാഴ്ച ലെൽവിൻ ജോയും വിനയനാഥും ചേർന്ന് മർദിച്ചത്. ഇദ്ദേഹം പാറശാല ഗവ.താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.    പാറശാല ജങ്‌ഷനിൽചേർന്ന യോഗത്തിൽ പഞ്ചായത്തംഗം ജി ശ്രീധരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് അജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ ബിജു, എൻ രാധാകൃഷ്ണൻ, എസ് സുരേഷ്, വൈ സതീഷ്, പാറശാല ലോക്കൽ സെക്രട്ടറി എം എസ് സന്തോഷ്‌കുമാർ, പരശുവക്കൽ ലോക്കൽ സെക്രട്ടറി കെ മധു, പുത്തൻകട വിജയൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News