വർക്കല താലൂക്ക് ആശുപത്രിക്ക് 1.69 കോടി അനുവദിച്ചു



വർക്കല വർക്കല താലൂക്ക് ആശുപത്രിക്ക് 1. 69 കോടി കൂടി അനുവദിച്ചതായി വി ജോയി എംഎൽഎ അറിയിച്ചു. വർക്കല താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഏഴ്‌ കോടി മുടക്കി നിലവിലുള്ള കെട്ടിടത്തിൽ മൂന്ന് നിലകൂടി നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ്‌.   പുതിയ കെട്ടിടത്തിൽ ലിഫ്റ്റ്  ഒരുക്കാനും ആശുപത്രിക്ക് മാത്രമായി ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനും ശേഷിക്കുന്ന പ്രവൃത്തികൾക്കുമായി എംഎൽഎയുടെ ആവശ്യപ്രകാരമാണ്‌ ആരോഗ്യവകുപ്പ് തുക അനുവദിച്ച് ഉത്തരവായത്‌. Read on deshabhimani.com

Related News