കോവളത്ത് ഓഫീസിനൊപ്പം
ഉയരും 11 വീട്‌

സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് നിർമാണോദ്ഘാടനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ നിർവഹിക്കുന്നു


  കോവളം  കോവളത്ത് സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനൊപ്പം 11 വീടും ഉയരും. ഏരിയയിലെ നിരാലംബരായ കുടുംബങ്ങൾക്കാണ്‌ പാർടി വീടൊരുക്കുക.  ഓഫീസ് നിർമാണോദ്ഘാടനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ നിർവഹിച്ചു. ഓഫീസിന്റെ പണി പൂർത്തിയാകുന്ന ദിവസംതന്നെ വീടുകളും കൈമാറുമെന്ന് അധ്യക്ഷനായ ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ വ്യക്തമാക്കി. ഒരു വർഷത്തിനകം പണി പൂർത്തിയാക്കും.  ജനങ്ങളുടെ പ്രിയനേതാവ് ഇ കെ നായനാരുടെ പേരിലാകും ഓഫീസ്‌. ഏരിയ കമ്മിറ്റി രൂപീകരിച്ച്‌ 20 വർഷം പൂർത്തിയാകുമ്പോൾ പാർടി അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ്‌ നിർമാണം.  ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ, സി ജയൻബാബു, പി രാജേന്ദ്രകുമാർ, പുല്ലുവിള സ്റ്റാൻലി, എസ് അജിത്‌, വണ്ടിത്തടം മധു, എ ജെ സുക്കാർണോ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News