20 April Saturday
സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന്‌ കല്ലിട്ടു

കോവളത്ത് ഓഫീസിനൊപ്പം
ഉയരും 11 വീട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് നിർമാണോദ്ഘാടനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ നിർവഹിക്കുന്നു

 
കോവളം 
കോവളത്ത് സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനൊപ്പം 11 വീടും ഉയരും. ഏരിയയിലെ നിരാലംബരായ കുടുംബങ്ങൾക്കാണ്‌ പാർടി വീടൊരുക്കുക. 
ഓഫീസ് നിർമാണോദ്ഘാടനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ നിർവഹിച്ചു. ഓഫീസിന്റെ പണി പൂർത്തിയാകുന്ന ദിവസംതന്നെ വീടുകളും കൈമാറുമെന്ന് അധ്യക്ഷനായ ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ വ്യക്തമാക്കി. ഒരു വർഷത്തിനകം പണി പൂർത്തിയാക്കും. 
ജനങ്ങളുടെ പ്രിയനേതാവ് ഇ കെ നായനാരുടെ പേരിലാകും ഓഫീസ്‌. ഏരിയ കമ്മിറ്റി രൂപീകരിച്ച്‌ 20 വർഷം പൂർത്തിയാകുമ്പോൾ പാർടി അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ്‌ നിർമാണം. 
ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ, സി ജയൻബാബു, പി രാജേന്ദ്രകുമാർ, പുല്ലുവിള സ്റ്റാൻലി, എസ് അജിത്‌, വണ്ടിത്തടം മധു, എ ജെ സുക്കാർണോ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top