നവകേരളം പടുത്തുയർത്തണം: 
എം വി ഗോവിന്ദൻ

സിപിഐ എം വെള്ളറട ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് 
എസ് നീലകണ്ഠൻ പതാക ഉയർത്തുന്നു


വെള്ളറട നവകേരളം പടുത്തുയർത്തണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ. തുടർഭരണം വലിയ വെല്ലുവിളിയും സാധ്യതയുമാണ്‌. വളർച്ച സാധ്യമാകണമെങ്കിൽ കേരളത്തെയും കേരളീയ സമൂഹത്തെയും നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം വെള്ളറട ഏരിയ സമ്മേളനം എൻ അഭിമന്യു നഗറി(കെപിഎം ഹാൾ)റിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീണ്ടും എൽഡിഎഫ്‌ തുടർഭരണം സംഭവിക്കുമെന്ന്‌ ഭയന്നാണ്‌ അർധ അതിവേ​ഗ പാതയെ യുഡിഎഫ്‌ എതിർക്കുന്നത്‌. ആ രാഷ്ട്രീയം തിരിച്ചറിഞ്ഞ്‌ ചെറുക്കണം. ഭരണഘടനയേയും ഫെഡറൽ സംവിധാനങ്ങളേയും തകർക്കുകയാണ്‌ ആർഎസ്‌എസ്‌.  മുഴുവൻ അധികാരവും സവർണ മേധാവിത്വത്തിന്റെ കൈകളിലേക്ക്‌ എത്തിക്കാൻ നോക്കുകയാണവർ. നാടിന്റെയും നാട്ടുകാരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള ഇടപെടലുകൾ നടത്തണം.ആഗോളവൽക്കരണം സൃഷ്ടിച്ച അപകടം മഹാമാരിയുടെ നാളുകളിൽ ലോകം മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News