26 April Friday

നവകേരളം പടുത്തുയർത്തണം: 
എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Saturday Nov 27, 2021

സിപിഐ എം വെള്ളറട ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് 
എസ് നീലകണ്ഠൻ പതാക ഉയർത്തുന്നു

വെള്ളറട
നവകേരളം പടുത്തുയർത്തണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ. തുടർഭരണം വലിയ വെല്ലുവിളിയും സാധ്യതയുമാണ്‌. വളർച്ച സാധ്യമാകണമെങ്കിൽ കേരളത്തെയും കേരളീയ സമൂഹത്തെയും നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം വെള്ളറട ഏരിയ സമ്മേളനം എൻ അഭിമന്യു നഗറി(കെപിഎം ഹാൾ)റിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീണ്ടും എൽഡിഎഫ്‌ തുടർഭരണം സംഭവിക്കുമെന്ന്‌ ഭയന്നാണ്‌ അർധ അതിവേ​ഗ പാതയെ യുഡിഎഫ്‌ എതിർക്കുന്നത്‌. ആ രാഷ്ട്രീയം തിരിച്ചറിഞ്ഞ്‌ ചെറുക്കണം. ഭരണഘടനയേയും ഫെഡറൽ സംവിധാനങ്ങളേയും തകർക്കുകയാണ്‌ ആർഎസ്‌എസ്‌.
 മുഴുവൻ അധികാരവും സവർണ മേധാവിത്വത്തിന്റെ കൈകളിലേക്ക്‌ എത്തിക്കാൻ നോക്കുകയാണവർ. നാടിന്റെയും നാട്ടുകാരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള ഇടപെടലുകൾ നടത്തണം.ആഗോളവൽക്കരണം സൃഷ്ടിച്ച അപകടം മഹാമാരിയുടെ നാളുകളിൽ ലോകം മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top