വിസ്‌മയച്ചെപ്പ്‌ തുറന്ന്‌ ‘വർണക്കൂടാരം’

കാര്യവട്ടം ഗവ.യുപിഎസിലെ വർണക്കൂടാരം ക്ലാസ് മുറി


കഴക്കൂട്ടം കുട്ടികൾക്ക്‌ വിസ്‌മയച്ചെപ്പൊരുക്കി കാര്യവട്ടം ഗവ. യുപി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസ്റൂം. "വർണക്കൂടാരം’ എന്ന പേരിലാണ്‌  ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്‌.  സമഗ്രശിക്ഷാ കേരള നടപ്പാക്കിവരുന്ന താലോലം പ്രീ പ്രൈമറി ശാസ്തീകരണ പരിപാടിയുടെ ഭാഗമായി കണിയാപുരം ഉപ ജില്ലാതലത്തിൽ മികച്ച ക്ലാസ് മുറി സജ്ജീകരിച്ച സ്കൂളിനുള്ള ഒന്നാം സമ്മാനവും കാര്യവട്ടം ഗവ. യുപിഎസിന്‌ ലഭിച്ചു. ഉപ ജില്ലയിലെ 42 വിദ്യാലയങ്ങളോട് മൽസരിച്ചാണ്  നേട്ടം കരസ്ഥമാക്കിയത്. അഭിനയമൂല, വായനമൂല, ശാസ്ത്രമൂല, ഗണിതമൂല, നിർമാണമൂല,  സംഗീതമൂല, ചിത്രകലാമൂല, പ്രകൃതിമൂല, കളിവീട്‌ എന്നിവ ക്ലാസ് റൂമിന്റെ ആകർഷണീയതയാണ്‌. പ്രഥമാധ്യാപിക  ഒ എസ് ജയ, പ്രീ പ്രൈമറി അധ്യാപികമാരായ കെ മിനി, ഷൈനി പോൾ, പ്രീ പ്രൈമറി വിഭാഗം ജീവനക്കാരി അമ്പിളി എന്നിവരുടെ സേവനത്തോടൊപ്പം സഹ അധ്യാപകരും പിടിഎയും  ടെക്നോപാർക്കിലെ സംഘടനയായ പ്രതിധ്വനിയുടെ വരക്കൂട്ടം കൂട്ടായ്മയും  പൂർവ വിദ്യാർഥികളും  പദ്ധതി പൂർത്തീകരിക്കുന്നതിൽ പങ്കാളികളായി. Read on deshabhimani.com

Related News