28 March Thursday

വിസ്‌മയച്ചെപ്പ്‌ തുറന്ന്‌ ‘വർണക്കൂടാരം’

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

കാര്യവട്ടം ഗവ.യുപിഎസിലെ വർണക്കൂടാരം ക്ലാസ് മുറി

കഴക്കൂട്ടം
കുട്ടികൾക്ക്‌ വിസ്‌മയച്ചെപ്പൊരുക്കി കാര്യവട്ടം ഗവ. യുപി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസ്റൂം. "വർണക്കൂടാരം’ എന്ന പേരിലാണ്‌  ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്‌. 
സമഗ്രശിക്ഷാ കേരള നടപ്പാക്കിവരുന്ന താലോലം പ്രീ പ്രൈമറി ശാസ്തീകരണ പരിപാടിയുടെ ഭാഗമായി കണിയാപുരം ഉപ ജില്ലാതലത്തിൽ മികച്ച ക്ലാസ് മുറി സജ്ജീകരിച്ച സ്കൂളിനുള്ള ഒന്നാം സമ്മാനവും കാര്യവട്ടം ഗവ. യുപിഎസിന്‌ ലഭിച്ചു. ഉപ ജില്ലയിലെ 42 വിദ്യാലയങ്ങളോട് മൽസരിച്ചാണ്  നേട്ടം കരസ്ഥമാക്കിയത്.
അഭിനയമൂല, വായനമൂല, ശാസ്ത്രമൂല, ഗണിതമൂല, നിർമാണമൂല,  സംഗീതമൂല, ചിത്രകലാമൂല, പ്രകൃതിമൂല, കളിവീട്‌ എന്നിവ ക്ലാസ് റൂമിന്റെ ആകർഷണീയതയാണ്‌. പ്രഥമാധ്യാപിക  ഒ എസ് ജയ, പ്രീ പ്രൈമറി അധ്യാപികമാരായ കെ മിനി, ഷൈനി പോൾ, പ്രീ പ്രൈമറി വിഭാഗം ജീവനക്കാരി അമ്പിളി എന്നിവരുടെ സേവനത്തോടൊപ്പം സഹ അധ്യാപകരും പിടിഎയും  ടെക്നോപാർക്കിലെ സംഘടനയായ പ്രതിധ്വനിയുടെ വരക്കൂട്ടം കൂട്ടായ്മയും  പൂർവ വിദ്യാർഥികളും  പദ്ധതി പൂർത്തീകരിക്കുന്നതിൽ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top