കാട്ടാൽ പുസ്‌തകമേളയ്‌ക്ക്‌ തുടക്കമായി

കാട്ടാൽ പുരസ്‌കാരം കവി ശ്രീകുമാരൻ തമ്പിക്ക് മന്ത്രി ജി ആർ അനിൽ സമ്മാനിക്കുന്നു


കാട്ടാക്കട കാട്ടാൽ പുസ്‌തകമേള മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്‌തു. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ കവി മുരുകൻ കാട്ടാക്കട സ്വാഗതം പറഞ്ഞു. എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി. ശ്രീകുമാരൻ തമ്പി, പുത്തൻകട വിജയൻ, ഐ ബി സതീഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, ഐ സാജു, ജെ ഹരീന്ദ്രൻ നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി സനൽകുമാർ, എ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ കെ ഗിരി നന്ദി പറഞ്ഞു.   കാട്ടാൽ പുരസ്‌കാരം കവി ശ്രീകുമാരൻ തമ്പിക്ക് മന്ത്രി ജി ആർ അനിൽ സമ്മാനിച്ചു. 60000 രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവുമാണ് പുരസ്‌കാരം. ശ്രീകുമാരൻ തമ്പി നന്ദി പറഞ്ഞു. Read on deshabhimani.com

Related News