20 April Saturday

കാട്ടാൽ പുസ്‌തകമേളയ്‌ക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കാട്ടാൽ പുരസ്‌കാരം കവി ശ്രീകുമാരൻ തമ്പിക്ക് മന്ത്രി ജി ആർ അനിൽ സമ്മാനിക്കുന്നു

കാട്ടാക്കട
കാട്ടാൽ പുസ്‌തകമേള മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്‌തു. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ കവി മുരുകൻ കാട്ടാക്കട സ്വാഗതം പറഞ്ഞു. എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി. ശ്രീകുമാരൻ തമ്പി, പുത്തൻകട വിജയൻ, ഐ ബി സതീഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, ഐ സാജു, ജെ ഹരീന്ദ്രൻ നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി സനൽകുമാർ, എ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ കെ ഗിരി നന്ദി പറഞ്ഞു.
 
കാട്ടാൽ പുരസ്‌കാരം കവി ശ്രീകുമാരൻ തമ്പിക്ക് മന്ത്രി ജി ആർ അനിൽ സമ്മാനിച്ചു. 60000 രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവുമാണ് പുരസ്‌കാരം. ശ്രീകുമാരൻ തമ്പി നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top