പശുവളർത്തൽ കേന്ദ്രത്തിൽ സൂക്ഷിച്ച ആട്ടയും ഗോതമ്പും പിടിച്ചെടുത്തു

പശുവളർത്തൽ കേന്ദ്രത്തിൽനിന്ന് പിടിച്ചെടുത്ത റേഷൻ ആട്ടയും ഗോതമ്പും


നേമം നേമത്തെ പശുവളർത്തൽ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച റേഷൻ ആട്ടയും ഗോതമ്പും പിടിച്ചെടുത്തു. പൊതുവിതരണ വകുപ്പ്‌ വിജിലൻസ്‌ വിഭാഗത്തിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുരുമി ജങ്‌ഷന്‌ സമീപത്തെ പശുവളർത്തൽ കേന്ദ്രത്തിൽ പരിശോധന. പിടികൂടിയ 200 പാക്കറ്റ് ആട്ടയും 265 കിലോ റേഷൻ ഗോതമ്പും  കണ്ടുകെട്ടി.    തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസർ ബീന ഭദ്രന്റെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്പെക്ടർമാരായ ജി എ സുനിൽ ദത്ത്, ഡി ഗോപകുമാർ, ആർ ഷിബു, ഡ്രൈവർ എ ശിവാനന്ദൻ എന്നിവർ പരിശോധനയ്‌ക്കുണ്ടായി.  പൊതുവിതരണത്തിനുപയോഗിക്കേണ്ട ഭക്ഷ്യസാധനങ്ങളുടെ ദുരുപയോഗം കുറ്റകരമാണെന്ന്‌ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.   Read on deshabhimani.com

Related News