19 April Friday

പശുവളർത്തൽ കേന്ദ്രത്തിൽ സൂക്ഷിച്ച ആട്ടയും ഗോതമ്പും പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

പശുവളർത്തൽ കേന്ദ്രത്തിൽനിന്ന് പിടിച്ചെടുത്ത റേഷൻ ആട്ടയും ഗോതമ്പും

നേമം
നേമത്തെ പശുവളർത്തൽ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച റേഷൻ ആട്ടയും ഗോതമ്പും പിടിച്ചെടുത്തു. പൊതുവിതരണ വകുപ്പ്‌ വിജിലൻസ്‌ വിഭാഗത്തിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുരുമി ജങ്‌ഷന്‌ സമീപത്തെ പശുവളർത്തൽ കേന്ദ്രത്തിൽ പരിശോധന. പിടികൂടിയ 200 പാക്കറ്റ് ആട്ടയും 265 കിലോ റേഷൻ ഗോതമ്പും  കണ്ടുകെട്ടി. 
 
തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസർ ബീന ഭദ്രന്റെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്പെക്ടർമാരായ ജി എ സുനിൽ ദത്ത്, ഡി ഗോപകുമാർ, ആർ ഷിബു, ഡ്രൈവർ എ ശിവാനന്ദൻ എന്നിവർ പരിശോധനയ്‌ക്കുണ്ടായി. 
പൊതുവിതരണത്തിനുപയോഗിക്കേണ്ട ഭക്ഷ്യസാധനങ്ങളുടെ ദുരുപയോഗം കുറ്റകരമാണെന്ന്‌ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top