വെഞ്ഞാറമൂട്ടിൽ ഇനി 9 നാടകരാവ്

രാമചന്ദ്രൻ സ്‌മാരക പ്രതിഭാ പുരസ്‌കാരം വക്കം ഷക്കീറിന് മന്ത്രി ആന്റണി രാജു സമ്മാനിക്കുന്നു


വെഞ്ഞാറമൂട് നെഹ്‌റു യൂത്ത് സെന്ററും ദൃശ്യഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്‌മാരക 14-–-ാമത് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന് തിരിതെളിഞ്ഞു. നാടക മത്സരം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. രാമചന്ദ്രൻ സ്‌മാരക പ്രതിഭാ പുരസ്‌കാരം വക്കം ഷക്കീറിന് മന്ത്രി സമ്മാനിച്ചു. അടൂർ പ്രകാശ് എം പി, ഗായകൻ ജി വേണുഗോപാൽ, കവി മുരുകൻ കാട്ടാക്കട, ജെ ആർ പത്മകുമാർ, മീരാസാഹിബ്,  എ എം റൈസ്, എം എസ് രാജു, എസ് സുധീർ, എസ് അനിൽ, അശോക് ശശി, വിഭു പിരപ്പൻകോട്, വി വി സജി എന്നിവർ സംസാരിച്ചു. വേലായുധൻ സ്‌മാരക കർഷക അവാർഡ് പുഷ്‌പാംഗദൻപിള്ളയ്‌ക്ക്‌ സമ്മാനിച്ചു. സൗപർണികയുടെ ഇതിഹാസം പ്രദർശന നാടകമായി അവതരിപ്പിച്ചു. ശനി വൈകിട്ട് 5.30ന് വിശ്വാസവും അന്ധവിശ്വാസവും സെമിനാറിൽ സ്വാമി സന്ദീപാനന്ദഗിരി മുഖ്യ പ്രഭാഷണം നടത്തും. രാത്രി ഏഴിന് കൊച്ചിൻ ചൈത്രധാരയുടെ മത്സര നാടകം ഞാൻ അവതരിപ്പിക്കും.   Read on deshabhimani.com

Related News