18 September Thursday
നാടകോത്സവത്തിന് കൊടിയേറി

വെഞ്ഞാറമൂട്ടിൽ ഇനി 9 നാടകരാവ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

രാമചന്ദ്രൻ സ്‌മാരക പ്രതിഭാ പുരസ്‌കാരം വക്കം ഷക്കീറിന് മന്ത്രി ആന്റണി രാജു സമ്മാനിക്കുന്നു

വെഞ്ഞാറമൂട്
നെഹ്‌റു യൂത്ത് സെന്ററും ദൃശ്യഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്‌മാരക 14-–-ാമത് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന് തിരിതെളിഞ്ഞു. നാടക മത്സരം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു.
ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. രാമചന്ദ്രൻ സ്‌മാരക പ്രതിഭാ പുരസ്‌കാരം വക്കം ഷക്കീറിന് മന്ത്രി സമ്മാനിച്ചു. അടൂർ പ്രകാശ് എം പി, ഗായകൻ ജി വേണുഗോപാൽ,
കവി മുരുകൻ കാട്ടാക്കട, ജെ ആർ പത്മകുമാർ, മീരാസാഹിബ്, 
എ എം റൈസ്, എം എസ് രാജു, എസ് സുധീർ, എസ് അനിൽ, അശോക് ശശി, വിഭു പിരപ്പൻകോട്, വി വി സജി എന്നിവർ സംസാരിച്ചു. വേലായുധൻ സ്‌മാരക കർഷക അവാർഡ് പുഷ്‌പാംഗദൻപിള്ളയ്‌ക്ക്‌ സമ്മാനിച്ചു. സൗപർണികയുടെ ഇതിഹാസം പ്രദർശന നാടകമായി അവതരിപ്പിച്ചു. ശനി വൈകിട്ട് 5.30ന് വിശ്വാസവും അന്ധവിശ്വാസവും സെമിനാറിൽ സ്വാമി സന്ദീപാനന്ദഗിരി മുഖ്യ പ്രഭാഷണം നടത്തും. രാത്രി ഏഴിന് കൊച്ചിൻ ചൈത്രധാരയുടെ മത്സര നാടകം ഞാൻ അവതരിപ്പിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top