ഊന്നിൻമൂട്ടിൽ 
ബിജെപി നേതാക്കൾ സിപിഐ എമ്മിലേക്ക്

വർക്കല ഊന്നിൻമൂട്ടിൽ ബിജെപി വിട്ടവർ സിപിഐ എം നേതാക്കൾക്കൊപ്പം


വർക്കല ഊന്നിൻമൂട്ടിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് നേതാക്കളും കുടുംബവും സിപിഐ എമ്മിലേക്ക്. ബിജെപിയുടെ അക്രമ പരമ്പരകളിലും വർഗീയതയിലും ജനദ്രോഹ നയങ്ങളിലും മനം മടുത്താണ് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്. സിപിഐ എം വർക്കല ഏരിയ കമ്മിറ്റി അംഗം ബി എസ് ജോസ്, ഇലകമൺ ലോക്കൽ സെക്രട്ടറി സി ശ്രീധരൻ കുമാർ എന്നിവർ പാർടി പതാക നൽകി സ്വീകരിച്ചു.   വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് ലെനിൻ രാജ്, ഇലകമൺ പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് ലൈജു രാജ്, വാരിജാക്ഷൻ, രാജമണി, ഷിനു, സുനു തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News