26 April Friday

ഊന്നിൻമൂട്ടിൽ 
ബിജെപി നേതാക്കൾ സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

വർക്കല ഊന്നിൻമൂട്ടിൽ ബിജെപി വിട്ടവർ സിപിഐ എം നേതാക്കൾക്കൊപ്പം

വർക്കല
ഊന്നിൻമൂട്ടിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് നേതാക്കളും കുടുംബവും സിപിഐ എമ്മിലേക്ക്. ബിജെപിയുടെ അക്രമ പരമ്പരകളിലും വർഗീയതയിലും ജനദ്രോഹ നയങ്ങളിലും മനം മടുത്താണ് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്. സിപിഐ എം വർക്കല ഏരിയ കമ്മിറ്റി അംഗം ബി എസ് ജോസ്, ഇലകമൺ ലോക്കൽ സെക്രട്ടറി സി ശ്രീധരൻ കുമാർ എന്നിവർ പാർടി പതാക നൽകി സ്വീകരിച്ചു.
 
വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് ലെനിൻ രാജ്, ഇലകമൺ പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് ലൈജു രാജ്, വാരിജാക്ഷൻ, രാജമണി, ഷിനു, സുനു തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top