എം കൃഷ്ണൻ ഫൗണ്ടേഷൻ 
പ്രവർത്തനമാരംഭിച്ചു

എം കൃഷ്ണൻ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ മന്ത്രി വി ശിവൻകുട്ടി 
ഉദ്‌ഘാടനം ചെയ്യുന്നു


ചാല  സിപിഐ എം ചാല മുൻ ഏരിയ കമ്മിറ്റി അംഗം എം കൃഷ്ണന്റെ പേരിലുള്ള എം കൃഷ്ണൻ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഡോ. നളിനാക്ഷൻ അധ്യക്ഷനായി.   സെക്രട്ടറി ഡോ. സഞ്ജീവ് കുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എ സുന്ദർ, കരമന ഹരി, ചാല ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ, ഏരിയ കമ്മിറ്റി അംഗം സി ഗോപകുമാർ, പൂജപ്പുര ലോക്കൽ  സെക്രട്ടറി എസ് ശിവപ്രസാദ്, സി കെ ഉണ്ണികൃഷ്ണൻ, എം കൃഷ്ണന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മെഗാമെഡിക്കൽ ക്യാമ്പിൽ മരുന്നുകളും അഞ്ഞൂറിൽപ്പരം ഔഷധസസ്യങ്ങളും വിതരണം ചെയ്‌തു. Read on deshabhimani.com

Related News