29 March Friday

എം കൃഷ്ണൻ ഫൗണ്ടേഷൻ 
പ്രവർത്തനമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

എം കൃഷ്ണൻ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ മന്ത്രി വി ശിവൻകുട്ടി 
ഉദ്‌ഘാടനം ചെയ്യുന്നു

ചാല 
സിപിഐ എം ചാല മുൻ ഏരിയ കമ്മിറ്റി അംഗം എം കൃഷ്ണന്റെ പേരിലുള്ള എം കൃഷ്ണൻ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഡോ. നളിനാക്ഷൻ അധ്യക്ഷനായി.  
സെക്രട്ടറി ഡോ. സഞ്ജീവ് കുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എ സുന്ദർ, കരമന ഹരി, ചാല ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ, ഏരിയ കമ്മിറ്റി അംഗം സി ഗോപകുമാർ, പൂജപ്പുര ലോക്കൽ  സെക്രട്ടറി എസ് ശിവപ്രസാദ്, സി കെ ഉണ്ണികൃഷ്ണൻ, എം കൃഷ്ണന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മെഗാമെഡിക്കൽ ക്യാമ്പിൽ മരുന്നുകളും അഞ്ഞൂറിൽപ്പരം ഔഷധസസ്യങ്ങളും വിതരണം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top