മണ്ഡലത്തിനു പുറത്തുള്ള 
ഉദ്യോഗാർഥികൾക്കും അവസരം



തിരുവനന്തപുരം  കഴക്കൂട്ടം ജോബ് ഫെസ്റ്റ്‌ ശനിയാഴ്‌ച  കഴക്കൂട്ടം അൽ സാജ് കൺവൻഷൻ സെന്ററിൽ കലക്ടർ ജെറോമിക് ജോർജ് ഉദ്‌ഘാടനം ചെയ്യുമെന്ന്‌ കടകംപള്ളി സുരേന്ദ്രൻ എംഎഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ് ഫെസ്റ്റ്‌.  രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ്‌ ഫെസ്റ്റ്‌. ഇതുവരെ നൂറിലധികം കമ്പനികളും ആയിരത്തിലധികം ഉദ്യോഗാർഥികളും രജിസ്റ്റർ ചെയ്‌തു.  ഇത്തവണ  കഴക്കൂട്ടം മണ്ഡലത്തിനു പുറമെ, സമീപമുള്ള വാർഡുകളിലെയും പഞ്ചായത്തുകളിലെയും ഉദ്യോഗാർഥികളെയും ഫെസ്റ്റിൽ ഉൾപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.  നഗരസഭാ വാർഡുകളായ പേട്ട, വെട്ടുകാട്, പട്ടം, പഞ്ചായത്തുകളായ അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം, കഠിനംകുളം എന്നിവിടങ്ങളിലെ ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുണ്ട്‌. എൽഡിഎഫ്‌ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി സി ലെനിൻ, അഡ്വ. എസ്‌ പി ദീപക്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News