29 March Friday
കഴക്കൂട്ടം ജോബ് ഫെസ്റ്റ് നാളെ

മണ്ഡലത്തിനു പുറത്തുള്ള 
ഉദ്യോഗാർഥികൾക്കും അവസരം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

തിരുവനന്തപുരം 

കഴക്കൂട്ടം ജോബ് ഫെസ്റ്റ്‌ ശനിയാഴ്‌ച  കഴക്കൂട്ടം അൽ സാജ് കൺവൻഷൻ സെന്ററിൽ കലക്ടർ ജെറോമിക് ജോർജ് ഉദ്‌ഘാടനം ചെയ്യുമെന്ന്‌ കടകംപള്ളി സുരേന്ദ്രൻ എംഎഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ് ഫെസ്റ്റ്‌. 

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ്‌ ഫെസ്റ്റ്‌. ഇതുവരെ നൂറിലധികം കമ്പനികളും ആയിരത്തിലധികം ഉദ്യോഗാർഥികളും രജിസ്റ്റർ ചെയ്‌തു.  ഇത്തവണ  കഴക്കൂട്ടം മണ്ഡലത്തിനു പുറമെ, സമീപമുള്ള വാർഡുകളിലെയും പഞ്ചായത്തുകളിലെയും ഉദ്യോഗാർഥികളെയും ഫെസ്റ്റിൽ ഉൾപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.  നഗരസഭാ വാർഡുകളായ പേട്ട, വെട്ടുകാട്, പട്ടം, പഞ്ചായത്തുകളായ അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം, കഠിനംകുളം എന്നിവിടങ്ങളിലെ ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുണ്ട്‌.

എൽഡിഎഫ്‌ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി സി ലെനിൻ, അഡ്വ. എസ്‌ പി ദീപക്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top