അറുമുഖംപിള്ളയെ അനുസ്മരിച്ചു

അറുമുഖംപിള്ള അനുസ്മരണം സിപിഐ എം നേമം ഏരിയ സെക്രട്ടറി 
പാറക്കുഴി സുരേന്ദ്രൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു


നേമം  സിപിഐ എം തണ്ണിക്കുഴി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അറുമുഖംപിള്ള അനുസ്മരണം സംഘടിപ്പിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ ലോക്കൽ കമ്മിറ്റി അംഗം സി ശശിധരൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ടി മല്ലിക, പി ടൈറ്റസ്, ലോക്കൽ സെക്രട്ടറി എസ് ശ്രീകണ്ഠൻ , ബാലരാമപുരം ശശി, എം യു മനുകുട്ടൻ, വടക്കേവിള രാജൻ, എസ് എ ഗിരീഷ്, ഡി എസ് ശാരിക, ശാലിനി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News