‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാം ഘട്ടത്തിന് തുടക്കം



കരകുളം  ഹരിത കേരളം മിഷന്റെ ഭാഗമായി കരകുളം പഞ്ചായത്ത്‌ നേതൃത്വത്തിൽ നീർചാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനായി ‘ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരകുളം പിന്നൂർ തോട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ യു ലേഖാറാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മേഖലയിലെ കിള്ളിയാറിന്റെ കൈവഴികൾ ശുചീകരിച്ച് സംരക്ഷിക്കുന്നതാണ് പദ്ധതി. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോടുകൾ ശുചീകരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി സുനിൽ കുമാർ, സ്റ്റാൻഡിങ്‌  കമ്മിറ്റി ചെയർപേഴ്സൺ പി ഉഷാകുമാരി, പഞ്ചായത്ത് അംഗങ്ങളായ ആർ രമണി , ആർ ഹസീന, വി ആശ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News