ന​ഗരൂര്‍ പാലത്തിലൂടെ താൽക്കാലിക 
ഗതാഗതമാരംഭിച്ചു

ന​ഗരൂർ പാലം താൽക്കാലികമായി ഒ എസ് അംബിക എംഎൽഎ ​ഗതാ​ഗതത്തിനായി തുറന്നു കൊടുത്തപ്പോൾ


കിളിമാനൂർ  ന​ഗരൂർ പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. ന​ഗരൂർ –-കൊടുവഴന്നൂർ റോഡിൽ ന​ഗരൂർ പൊലീസ് സ്റ്റേഷന് സമീപം കരീത്തോടിന് കുറുകെയാണ് പഴയ പാലം പൊളിച്ച് പുതിയ വലിയപാലം 11മാസം മുമ്പ് നിർമാണം തുടങ്ങിയത്.  പാലത്തിന്റെ പണി ഏതാണ്ട് പൂർത്തിയായതോടെയാണ് പാലം ​ഗതാ​ഗതത്തിനായി താൽക്കാലികമായി തുറന്നത്. ടാറിങ്ങും പെയിന്റിങ്ങും പൂർത്തീകരിച്ച്  ഏപ്രിൽമാസത്തോടെ ഉദ്ഘാടനം ചെയ്യും.  പരീക്ഷണ ഗതാഗതത്തിന്റെ ഭാഗമായി ഒ എസ് അംബിക എംഎൽഎ ആദ്യവാഹനം കടത്തിവിട്ടു. ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, ഡി സ്മിത, ശ്രീജാ ഉണ്ണികൃഷ്ണൻ, അബി ശ്രീരാജ്, എ എസ് വിജയലക്ഷ്മി, തട്ടത്തുമല ജയചന്ദ്രൻ, എം ഷിബു,  ഡി രജിത്, നിസാമുദ്ദീൻ നാലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News