19 April Friday

ന​ഗരൂര്‍ പാലത്തിലൂടെ താൽക്കാലിക 
ഗതാഗതമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

ന​ഗരൂർ പാലം താൽക്കാലികമായി ഒ എസ് അംബിക എംഎൽഎ ​ഗതാ​ഗതത്തിനായി തുറന്നു കൊടുത്തപ്പോൾ

കിളിമാനൂർ 
ന​ഗരൂർ പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. ന​ഗരൂർ –-കൊടുവഴന്നൂർ റോഡിൽ ന​ഗരൂർ പൊലീസ് സ്റ്റേഷന് സമീപം കരീത്തോടിന് കുറുകെയാണ് പഴയ പാലം പൊളിച്ച് പുതിയ വലിയപാലം 11മാസം മുമ്പ് നിർമാണം തുടങ്ങിയത്. 
പാലത്തിന്റെ പണി ഏതാണ്ട് പൂർത്തിയായതോടെയാണ് പാലം ​ഗതാ​ഗതത്തിനായി താൽക്കാലികമായി തുറന്നത്. ടാറിങ്ങും പെയിന്റിങ്ങും പൂർത്തീകരിച്ച്  ഏപ്രിൽമാസത്തോടെ ഉദ്ഘാടനം ചെയ്യും. 
പരീക്ഷണ ഗതാഗതത്തിന്റെ ഭാഗമായി ഒ എസ് അംബിക എംഎൽഎ ആദ്യവാഹനം കടത്തിവിട്ടു. ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, ഡി സ്മിത, ശ്രീജാ ഉണ്ണികൃഷ്ണൻ, അബി ശ്രീരാജ്, എ എസ് വിജയലക്ഷ്മി, തട്ടത്തുമല ജയചന്ദ്രൻ, എം ഷിബു,  ഡി രജിത്, നിസാമുദ്ദീൻ നാലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top