വിദ്യാർഥികളിൽ ദേശസ്‌നേഹം ഉണർത്തി യുവമാന്ത്രികൻ

മജീഷ്യൻ ഹാരിസ് താഹ പാലച്ചിറ എച്ച്എച്ച്ടിഎംയുപി സ്കൂളിൽ ദി മിസ്റ്ററി ഓഫ് ഇന്ത്യൻ റിപ്പബ്ലിക് എന്ന പരിപാടി അവതരിപ്പിക്കുന്നു


വർക്കല ഇന്ത്യയുടെ 74-–ാം റിപ്പബ്ലിക് ദിനം പ്രമാണിച്ച് ലോക റെക്കോർഡ് ജേതാവായ മജീഷ്യൻ ഹാരിസ് താഹ പാലച്ചിറ എച്ച്എച്ച്ടിഎംയുപി സ്കൂളിൽ ദി മിസ്റ്ററി ഓഫ് ഇന്ത്യൻ റിപ്പബ്ലിക് എന്ന പരിപാടി അവതരിപ്പിച്ചു. വ്യത്യസ്ത ജാതി മതസ്ഥർ  ഇന്ത്യൻ ഭരണഘടനയിലൂടെ ഒരു ചങ്ങലയിൽ കണ്ണികളാകുന്നത്‌ മാജിക്കിലൂടെ ഹാരിസ് താഹ അവതരിപ്പിച്ചത് കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. 32 വർഷമായി മാജിക് രംഗത്ത് പ്രവർത്തിക്കുന്ന മജീഷ്യൻ ഹാരിസ് താഹ ഫാസ്റ്റസ് മജീഷ്യൻ ഇൻ ദി വേൾഡ് എന്ന ലോക റെക്കോർഡിന്‌ ഉടമയാണ്‌. . സ്‌കൂൾ ഹെഡ്മാസ്റ്റർ സുരേഷ്, അധ്യാപകരായ സുലൈമാൻ, വിമല എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News