29 March Friday

വിദ്യാർഥികളിൽ ദേശസ്‌നേഹം ഉണർത്തി യുവമാന്ത്രികൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

മജീഷ്യൻ ഹാരിസ് താഹ പാലച്ചിറ എച്ച്എച്ച്ടിഎംയുപി സ്കൂളിൽ ദി മിസ്റ്ററി ഓഫ് ഇന്ത്യൻ റിപ്പബ്ലിക് എന്ന പരിപാടി അവതരിപ്പിക്കുന്നു

വർക്കല

ഇന്ത്യയുടെ 74-–ാം റിപ്പബ്ലിക് ദിനം പ്രമാണിച്ച് ലോക റെക്കോർഡ് ജേതാവായ മജീഷ്യൻ ഹാരിസ് താഹ പാലച്ചിറ എച്ച്എച്ച്ടിഎംയുപി സ്കൂളിൽ ദി മിസ്റ്ററി ഓഫ് ഇന്ത്യൻ റിപ്പബ്ലിക് എന്ന പരിപാടി അവതരിപ്പിച്ചു.
വ്യത്യസ്ത ജാതി മതസ്ഥർ  ഇന്ത്യൻ ഭരണഘടനയിലൂടെ ഒരു ചങ്ങലയിൽ കണ്ണികളാകുന്നത്‌ മാജിക്കിലൂടെ ഹാരിസ് താഹ അവതരിപ്പിച്ചത് കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. 32 വർഷമായി മാജിക് രംഗത്ത് പ്രവർത്തിക്കുന്ന മജീഷ്യൻ ഹാരിസ് താഹ ഫാസ്റ്റസ് മജീഷ്യൻ ഇൻ ദി വേൾഡ് എന്ന ലോക റെക്കോർഡിന്‌ ഉടമയാണ്‌. . സ്‌കൂൾ ഹെഡ്മാസ്റ്റർ സുരേഷ്, അധ്യാപകരായ സുലൈമാൻ, വിമല എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top