വാഹനങ്ങൾക്ക് മുകളിൽ വൈദ്യുതി തൂൺ വീണു

റോഡിലേക്ക്‌ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ നിലയിൽ


  വെഞ്ഞാറമൂട്  ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലൂടെ വൈദ്യുതി തൂൺ ഒടിഞ്ഞു വീണു. ശനി പകൽ ഒന്നരയോടെ ബൈപാസിൽ കോലിയക്കോടിന്‌ സമീപമായിരുന്നു അപകടം. ബൈക്കിന് മുകളിലൂടെയാണ് തൂൺ ഒടിഞ്ഞുവീണത്. യാത്രക്കാർ ചാടി മാറിയതിനാൽ ഇവരുടെ ദേഹത്ത് വീണില്ല. വൈദ്യുതി ലൈനുകൾ കാറിന്റെ പുറത്തും വീണു. ആർക്കും പരിക്കില്ല. പോസ്റ്റിന്റെ സ്റ്റേ കമ്പി പൊട്ടിയതോടെയാണ് ഒടിഞ്ഞുവീണത്. സാവധാനം ഒടിഞ്ഞുവരുന്നത് ബൈക്ക് യാത്രക്കാർ കണ്ടതിനാലാണ് ചാടി മാറാൻ കഴിഞ്ഞത്. അഗ്‌നിശമനസേനയും പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും ചേർന്ന് വൈദ്യുതി തൂൺ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.  Read on deshabhimani.com

Related News