19 September Friday

വാഹനങ്ങൾക്ക് മുകളിൽ വൈദ്യുതി തൂൺ വീണു

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

റോഡിലേക്ക്‌ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ നിലയിൽ

 

വെഞ്ഞാറമൂട് 
ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലൂടെ വൈദ്യുതി തൂൺ ഒടിഞ്ഞു വീണു. ശനി പകൽ ഒന്നരയോടെ ബൈപാസിൽ കോലിയക്കോടിന്‌ സമീപമായിരുന്നു അപകടം. ബൈക്കിന് മുകളിലൂടെയാണ് തൂൺ ഒടിഞ്ഞുവീണത്. യാത്രക്കാർ ചാടി മാറിയതിനാൽ ഇവരുടെ ദേഹത്ത് വീണില്ല. വൈദ്യുതി ലൈനുകൾ കാറിന്റെ പുറത്തും വീണു. ആർക്കും പരിക്കില്ല. പോസ്റ്റിന്റെ സ്റ്റേ കമ്പി പൊട്ടിയതോടെയാണ് ഒടിഞ്ഞുവീണത്. സാവധാനം ഒടിഞ്ഞുവരുന്നത് ബൈക്ക് യാത്രക്കാർ കണ്ടതിനാലാണ് ചാടി മാറാൻ കഴിഞ്ഞത്. അഗ്‌നിശമനസേനയും പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും ചേർന്ന് വൈദ്യുതി തൂൺ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top