ബ്രൈമൂർ എസ്റ്റേറ്റിൽ 
തൊഴിലാളികൾ സമരത്തിൽ

ബ്രൈമൂർ എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി യൂണിയൻ അനിശ്ചിതകാല സമരം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


പാലോട് മാസങ്ങളായി ശമ്പളവും ആനുകൂല്യവും നൽകാത്ത മാനേജ്മെന്റിനെതിരെ ബ്രൈമൂർ എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി യൂണിയൻ(സിഐടിയു) അനിശ്ചിതകാല സമരത്തിന് തുടക്കമായി. ഡി കെ മുരളി എംഎൽഎ ഉദ്ഘാടനംചെയ്‌തു.  പ്ലാന്റേഷൻ ആക്‌ട്‌ നടപ്പാക്കുക, തോട്ടം മേഖലയിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനിമം കൂലി നടപ്പാക്കുക, മുഴുവൻ ലയങ്ങളും വാസയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആദ്യഘട്ട സമരം നേരത്തേ ആരംഭിച്ചിരുന്നു. അനധികൃത ടൂറിസത്തിലൂടെ പണമുണ്ടാക്കുന്ന മാനേജ്‌മെന്റ്‌ തൊഴിലാളി ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു.  യൂണിയൻ ജില്ലാ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി കെ മധു, ജോർജ് ജോസഫ്, ജെ മണി, എ എം അൻസാരി, ഷാജി മാറ്റാപ്പള്ളി, എം എസ് സിയാദ്, കെ കബീർ, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News