19 April Friday
ശമ്പളവും ആനുകൂല്യവും നൽകുന്നില്ല

ബ്രൈമൂർ എസ്റ്റേറ്റിൽ 
തൊഴിലാളികൾ സമരത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

ബ്രൈമൂർ എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി യൂണിയൻ അനിശ്ചിതകാല സമരം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പാലോട്
മാസങ്ങളായി ശമ്പളവും ആനുകൂല്യവും നൽകാത്ത മാനേജ്മെന്റിനെതിരെ ബ്രൈമൂർ എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി യൂണിയൻ(സിഐടിയു) അനിശ്ചിതകാല സമരത്തിന് തുടക്കമായി. ഡി കെ മുരളി എംഎൽഎ ഉദ്ഘാടനംചെയ്‌തു. 
പ്ലാന്റേഷൻ ആക്‌ട്‌ നടപ്പാക്കുക, തോട്ടം മേഖലയിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനിമം കൂലി നടപ്പാക്കുക, മുഴുവൻ ലയങ്ങളും വാസയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആദ്യഘട്ട സമരം നേരത്തേ ആരംഭിച്ചിരുന്നു. അനധികൃത ടൂറിസത്തിലൂടെ പണമുണ്ടാക്കുന്ന മാനേജ്‌മെന്റ്‌ തൊഴിലാളി ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. 
യൂണിയൻ ജില്ലാ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി കെ മധു, ജോർജ് ജോസഫ്, ജെ മണി, എ എം അൻസാരി, ഷാജി മാറ്റാപ്പള്ളി, എം എസ് സിയാദ്, കെ കബീർ, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top