ബ്ലോക്ക് കേന്ദ്രങ്ങളിൽ 
ഡിവൈഎഫ്ഐ യുവജന റാലി



തിരുവനന്തപുരം  കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി  വെള്ളിയാഴ്‌ച ജില്ലയിലെ 19 ബ്ലോക്ക് കേന്ദ്രത്തിൽ ഡിവൈഎഫ്ഐ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗം  മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകരയിൽ ടി എൻ സീമയും നേമത്ത്  കെ കെ രാഗേഷും പേരൂർക്കടയിൽ വി ജോയ് എംഎൽഎയും ചാലയിൽ കെ എസ് സുനിൽ കുമാറും ഉദ്ഘാടനം ചെയ്യും.  വഞ്ചിയൂരിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാനും പാറശാലയിൽ ജില്ലാ പ്രസിഡന്റ് വി അനൂപും ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News