ബിജെപി പ്രവർത്തകൻ അറസ്റ്റിൽ



പാറശാല - വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ്‌ അറസ്റ്റ് ചെയ്തു. ചെങ്കൽ കുന്നൻവിള സ്വദേശി രതീഷാണ് പിടിയിലായത്. ശനി രാത്രി ഏഴോടെയാണ് സംഭവം. 68 വയസ്സുള്ള വയോധികയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.  തിരുവനന്തപുരത്ത് താമസിക്കുന്ന ഇവർ തിങ്കളാഴ്ച ഭർത്താവിന്റെ രണ്ടാം ചരമവാർഷികവുമായി ബന്ധപ്പെട്ടാണ് വലിയകുളത്തെ വീട്ടിലെത്തിയത്.  വീട്ടിൽ മറ്റാരുമില്ലായെന്ന് മനസ്സിലാക്കിയ പ്രതി ശനിയാഴ്ച പകൽ വെള്ളം ചോദിച്ചെത്തുകയായിരുന്നു. എന്നാൽ, വീട്ടമ്മ കതകു തുറന്നില്ല. തുടർന്ന് രാത്രി ഏഴോടെ മതിൽ ചാടിക്കടന്ന് വീട്ടിനുള്ളിൽ കയറിയാണ്‌ പീഡന ശ്രമം നടത്തിയത്‌. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പാറശാല പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. Read on deshabhimani.com

Related News