19 April Friday
വയോധികയെ പീഡിപ്പിക്കാൻ ശ്രമം

ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021
പാറശാല -
വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ്‌ അറസ്റ്റ് ചെയ്തു. ചെങ്കൽ കുന്നൻവിള സ്വദേശി രതീഷാണ് പിടിയിലായത്. ശനി രാത്രി ഏഴോടെയാണ് സംഭവം. 68 വയസ്സുള്ള വയോധികയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. 
തിരുവനന്തപുരത്ത് താമസിക്കുന്ന ഇവർ തിങ്കളാഴ്ച ഭർത്താവിന്റെ രണ്ടാം ചരമവാർഷികവുമായി ബന്ധപ്പെട്ടാണ് വലിയകുളത്തെ വീട്ടിലെത്തിയത്. 
വീട്ടിൽ മറ്റാരുമില്ലായെന്ന് മനസ്സിലാക്കിയ പ്രതി ശനിയാഴ്ച പകൽ വെള്ളം ചോദിച്ചെത്തുകയായിരുന്നു. എന്നാൽ, വീട്ടമ്മ കതകു തുറന്നില്ല. തുടർന്ന് രാത്രി ഏഴോടെ മതിൽ ചാടിക്കടന്ന് വീട്ടിനുള്ളിൽ കയറിയാണ്‌ പീഡന ശ്രമം നടത്തിയത്‌. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പാറശാല പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top