ബിജെപി സ്ഥാനാർഥി സിപിഐ എമ്മിലേക്ക്‌



  വെഞ്ഞാറമൂട് ബിജെപിയുടെ വാർഡ് സ്ഥാനാർഥി സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാണിക്കൽ പഞ്ചായത്തിലെ കൊപ്പം വാർഡിൽനിന്ന്‌ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സുമി ജി മണിയാണ്  പാർടി വിട്ടത്‌.  സിപിഐ എം ലോക്കൽ സെക്രട്ടറി ആർ അനിൽ രക്തപതാക നൽകി സ്വീകരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി സന്തോഷ്‌കുമാർ, ഇ എ മജീദ്, എം ശശികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ലേഖകുമാരി, പി എൻ വേണു, കെ വിജയകുമാരി, ജോയി തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News