26 April Friday

ബിജെപി സ്ഥാനാർഥി സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
 
വെഞ്ഞാറമൂട്
ബിജെപിയുടെ വാർഡ് സ്ഥാനാർഥി സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാണിക്കൽ പഞ്ചായത്തിലെ കൊപ്പം വാർഡിൽനിന്ന്‌ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സുമി ജി മണിയാണ്  പാർടി വിട്ടത്‌. 
സിപിഐ എം ലോക്കൽ സെക്രട്ടറി ആർ അനിൽ രക്തപതാക നൽകി സ്വീകരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി സന്തോഷ്‌കുമാർ, ഇ എ മജീദ്, എം ശശികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ലേഖകുമാരി, പി എൻ വേണു, കെ വിജയകുമാരി, ജോയി തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top