ബി ആർ എം ഷഫീറിനെ 
അറസ്റ്റുചെയ്യണം: 
ഡിവൈഎഫ്‌ഐ



  തിരുവനന്തപുരം  അഡ്വക്കറ്റ്‌ ഓഫീസിലെ  വനിതാ ക്ലർക്കിനെ ആക്രമിച്ച കോൺഗ്രസ്‌ നേതാവ്‌ ബി ആർ എം ഷഫീറിനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി സെക്രട്ടറിയുമായ ബി ആർ എം ഷഫീറിനെതിരെ അഡ്വക്കറ്റ് ക്ലർക്കിന്റെ പരാതി ഗൗരവമുള്ളതാണ്. ജീവനക്കാരിയെ  ചീത്തവിളിക്കുകയും മർദിക്കുകയും  ചെയ്തത് അത്യന്തം ഹീനമായ പ്രവൃത്തിയാണ്.  ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണം. പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ വി  അനൂപ്, സെക്രട്ടറി ഡോ. ഷിജൂഖാൻ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News