19 April Friday

ബി ആർ എം ഷഫീറിനെ 
അറസ്റ്റുചെയ്യണം: 
ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

 

തിരുവനന്തപുരം 
അഡ്വക്കറ്റ്‌ ഓഫീസിലെ  വനിതാ ക്ലർക്കിനെ ആക്രമിച്ച കോൺഗ്രസ്‌ നേതാവ്‌ ബി ആർ എം ഷഫീറിനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി സെക്രട്ടറിയുമായ ബി ആർ എം ഷഫീറിനെതിരെ അഡ്വക്കറ്റ് ക്ലർക്കിന്റെ പരാതി ഗൗരവമുള്ളതാണ്. ജീവനക്കാരിയെ  ചീത്തവിളിക്കുകയും മർദിക്കുകയും  ചെയ്തത് അത്യന്തം ഹീനമായ പ്രവൃത്തിയാണ്. 
ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണം. പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ വി  അനൂപ്, സെക്രട്ടറി ഡോ. ഷിജൂഖാൻ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top