കെ അനിരുദ്ധനെ അനുസ്‌മരിച്ചു

കെ അനിരുദ്ധൻ അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യുന്നു


പാളയം  സിപിഐ എം നേതാവും മുൻ പാർലമെന്റ് അംഗവും എംഎൽഎയുമായ കെ അനിരുദ്ധനെ അനുസ്മരിച്ചു.സിപിഐ എം പാളയം ഏരിയ കമ്മിറ്റി വഴുതക്കാട്ടെ വസതിയിൽ സംഘടിപ്പിച്ച ഏഴാം അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ജയൻ ബാബു അധ്യക്ഷനായി.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് സുനിൽകുമാർ, ആർ രാമു, എസ് പുഷ്പലത, ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനൻ, സുന്ദരൻപിള്ള, സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News