19 December Friday

കെ അനിരുദ്ധനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

കെ അനിരുദ്ധൻ അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യുന്നു

പാളയം 
സിപിഐ എം നേതാവും മുൻ പാർലമെന്റ് അംഗവും എംഎൽഎയുമായ കെ അനിരുദ്ധനെ അനുസ്മരിച്ചു.സിപിഐ എം പാളയം ഏരിയ കമ്മിറ്റി വഴുതക്കാട്ടെ വസതിയിൽ സംഘടിപ്പിച്ച ഏഴാം അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ജയൻ ബാബു അധ്യക്ഷനായി. 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് സുനിൽകുമാർ, ആർ രാമു, എസ് പുഷ്പലത, ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനൻ, സുന്ദരൻപിള്ള, സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top