സൗരോർജ നഗരമാകാൻ തിരുവനന്തപുരം



 സൗരോർജ നഗരമാകാൻ തിരുവനന്തപുരം തിരുവനന്തപുരം  തിരുവനന്തപുരത്തെ സൗരോർജ നഗരമാക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിയുടെ ധാരണപത്രം ചൊവ്വാഴ്‌ച ഒപ്പിടും. അനെർട്ടാണ്‌ നോഡൽ ഏജൻസി. വിവിധ സോളാർ പദ്ധതികൾ ഇതുവഴി നടപ്പാക്കും.  ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടു കൂടിയ സൗരോർജ നിലയങ്ങൾ,നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർ പ്ലാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, സ്മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ എന്നിവയാണ് നടപ്പാക്കുന്നത്‌. വിവിധ തരം ഹരിതോർജ ഉപകരണങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യും. ജർമനി ആസ്ഥാനമായ കമ്പനിയാണ്‌ ടെക്‌നിക്കൽ കൺസൽട്ടൻസി.ജർമൻ എംബസി അധികൃതരും അനെർട്ട്‌ സിഇഒയുമാണ്‌  ധാരണപത്രം ഒപ്പിടുന്നത്‌. സൗരോർജ നഗരം, തിരുവനന്തപുരം   Read on deshabhimani.com

Related News